ഇന്ത്യ 250ന് പുറത്തായി; കോഹ്ലിക്ക് ഏകദിനത്തിൽ 40ാം സെഞ്ച്വറി

  • 108
    Shares

നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 250 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്ലി സെഞ്ച്വറി നേടി. ഏകദിനത്തിൽ കോഹ്ലിയുടെ 40ാം സെഞ്ച്വറിയാണിത്.

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു. ശിഖർ ധവാൻ 21 റൺസെടുത്തു. അമ്പട്ടി റാഡിയു 18, കേദാർ ജാദവ് 11, ധോണി 0, ജഡേജ 21 റൺസെടുത്തു. കോഹ്ലിയും വിജയ് ശങ്കറും ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

വിജയ് ശങ്കർ 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്തു. കോഹ്ലി 120 പന്തിൽ 10 ഫോറുകൾ സഹിതം 116 റൺസെടുത്ത് പുറത്തായി. ഓസീസിന് വേണ്ടി കമ്മിൻസ് 4 വിക്കറ്റുകൾ വീഴ്ത്തി. സാംപ 2 വിക്കറ്റെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *