ഷോൺ മാർഷിന് സെഞ്ച്വറി, ഭുവനേശ്വറിന് നാല് വിക്കറ്റ്; ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ

  • 190
    Shares

അഡ്‌ലെയ്ഡ് ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് എടുത്തു. ഷോൺ മാർഷിന്റെ സെഞ്ച്വറിയും മാക്‌സ് വെല്ലിന്റെ ബാറ്റിംഗുമാണ് ഓസീസിനെ മികച്ച സ്‌കോറിൽ എത്തിച്ചത്.

ഷോൺ മാർഷ് 123 പന്തിൽ 11 ഫോറും മൂന്ന് സിക്‌സും സഹിതം 131 റൺസെടുത്ത് പുറത്തായി. മാക്‌സ് വെൽ 37 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറും സഹിതം 48 റൺസെടുത്ത് പുറത്തായി. അവസാന മൂന്നോവറിൽ ഭുവനേശ്വറും ഷമിയും ചേർന്ന് നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതല്ലായിരുന്നുവെങ്കിൽ ഓസീസ് സ്‌കോർ 300നും മുകളിൽ കടത്തുമായിരുന്നു

ഖവാജ 21, സ്‌റ്റോണിസ് 29, ആൻഡി കാറെ 18ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ 4 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി 3 വിക്കറ്റുകളും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച സിറാജിന് ആദ്യമത്സരം നിരാശജനകമായി. 10 ഓവറിൽ 76 റൺസ് വിട്ടുകൊടുക്കേണ്ടി വന്ന സിറാജിന് വിക്കറ്റൊന്നും നേടാനായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *