കോഹ്ലി-ധോണി സർജിക്കൽ സ്‌ട്രൈക്ക്; ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ

Loading...
  • 537
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 190 റൺസ് അടിച്ചെടുത്തു. അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും കെഎൽ രാഹുൽ, എം എസ് ധോണി എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.

ടോസ് നേടിയ ഓസീസ് നായകൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് ഓപണർമാർ ഇന്ത്യക്ക് നൽകിയത്. ഓപണിംഗ് വിക്കറ്റിൽ ധവാനും രാഹുലും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു. 23 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 47 റൺസെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. പിന്നാലെ 14 റൺസെടുത്ത ധവാനും പുറത്തായി.

റിഷഭ് പന്ത് വന്ന പോലെ മടങ്ങി. ഒരു റൺസാണ് പന്തിന്റെ സമ്പാദ്യം. ഇതിന് ശേഷം ക്രീസിൽ ഒരുമിച്ച ധോണിയും കോഹ്ലിയും ചേർന്ന് സ്‌കോർ പടുത്തുയർത്തുകയായിരുന്നു. കോഹ്ലി 38 പന്തിൽ ആറ് സിക്‌സും രണ്ട് ഫോറും സഹിതം 72 റൺസുമായി പുറത്താകാതെ നിന്നു. 23 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും നേടിയ ധോണി 40 റൺസെടുത്ത് അവസാന ഓവറിൽ വീണു. കാർത്തിക് 8 റൺസുമായി പുറത്താകാതെ നിന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *