മെൽബണിലും വില്ലനായി മഴയെത്തി; ഇന്ത്യ-ഓസീസ് രണ്ടാം ടി20 ഉപേക്ഷിച്ചു

  • 66
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയ 19 ഓവർ ബാറ്റിംഗ് പൂർത്തിയാക്കുമ്പോഴാണ് മഴ എത്തിയത്. ഇതേ തുടർന്ന് കളി അവസാനിപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് അഞ്ച് ഓവർ നൽകി വിജയലക്ഷ്യം 46 റൺസ് ആയി പുനർനിശ്ചയിച്ചെങ്കിലും മഴ വീണ്ടും ശക്തമായതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്‌ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 74 റൺസെടുക്കുന്നതിനിടെ അവർക്ക് 6 വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. മക്‌ഡെർമറ്റിന്റെ പ്രകടനാണ് സ്‌കോർ ഉയർത്താൻ അവരെ സഹായിച്ചത്. മക്‌ഡെർമറ്റ് 31 റൺസുമായി പുറത്താകാതെ നിന്നു. കൾട്ടർനിൽ 18ഉം മാക്‌സ് വെൽ 19ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, കുൽദീപ്, കൃനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *