ഓസ്‌ട്രേലിയയെ 326 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു; ഇഷാന്തിന് നാല് വിക്കറ്റ്

  • 88
    Shares

പെർത്തിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയ 326 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ബാറ്റിംഗ് ആരംഭിച്ച ഓസീസ് 6ന് 309 എന്ന നിലയിൽ നിന്നുമാണ് 326 റൺസിന് എല്ലാവരും പുറത്തായത്. അവസാന നാല് വിക്കറ്റുകൾ 26 റൺസിനിടെ ഇന്ത്യ വീഴ്ത്തി.

ഇഷാന്ത് ശർമ നാല് വിക്കറ്റുകൾ വീഴ്ത്തി. ബുമ്ര, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. 24 ഓവറുകൾ എറിഞ്ഞ ഷമിക്ക് വിക്കറ്റുകളൊന്നും നേടാനായില്ല.

ഹാരിസ് 70, ഫിഞ്ച് 50, ഷോൺ മാർഷ് 45, ടിം ഹെഡ് 58, പെയ്ൻ 38 എന്നിവരുടെ മികവിലാണ് ഓസീസ് സ്‌കോർ 326ൽ എത്തിച്ചത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ വിക്കറ്റ് നഷ്ടപ്പെട്ടു. റൺസൊന്നുമെടുക്കാതെ മുരളി വിജയ് ആണ് പുറത്തായത്. നിലവിൽ ഇന്ത്യ ആറ് റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *