പെർത്തിൽ പോരാട്ടം ആരംഭിച്ചു; ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം

  • 12
    Shares

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പെർത്തിൽ ആരംഭിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ സ്‌കോർ 50 കടത്താൻ ഓസീസിന് സാധിച്ചു. മികച്ച തുടക്കമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്.

നിലവിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസ് എന്ന നിലയിലാണ് ഓസീസ്. 33 റൺസുമായി മാർകസ് ഹാരിസും 22 റൺസുമായി ആരോൺ ഫിഞ്ചുമാണ് ക്രീസിൽ.

നാല് പേസർമാരെയാണ് ഇന്ത്യ ഇന്ന് കളിപ്പിക്കുന്നത്. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ബുമ്ര എന്നിവർ ഇന്ത്യൻ ബൗളിംഗിന്റെ ആക്രമണം ഏറ്റെടുക്കും. പരുക്കേറ്റ അശ്വിന് പകരമാണ് ഉമേഷ് യാദവ് ടീമിലെത്തിയത്. രോഹിത് ശർമക്ക് പകരമായി ഹനുമ വിഹാരിയും ടീമിൽ ഇടം നേടിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *