പെർത്തിലെ ആക്രമണം പേസർമാർ ഏറ്റെടുക്കും; ഭുവിയും ഉമേഷും ടീമിൽ, 13 അംഗ ടീമിനെ പ്രഖ്യാപിച്ചു

  • 155
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പതിമൂന്നംഗ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് കളിച്ച അശ്വിനും രോഹിത് ശർമയും ടീമിൽ ഇല്ല. പരുക്കാണ് ഇരുവർക്കും വിനയായത്. അതേസമയം രണ്ട് പേസർമാരെ കൂടി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെർത്തിലെ വിക്കറ്റ് പേസർമാരെ തുണക്കുമെന്നതിനാലാണിത്.

നാളെയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. അശ്വിന്റെ കുറവ് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ആദ്യ ടെസ്റ്റിൽ അശ്വിൻ ആറ് വിക്കറ്റുകൾ വീഴ്ത്തിരുന്നു. ഭുവനേശ്വർ കുമാറും ഉമേഷ് യാദവിനെയും 13 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടീം: വിരാട് കോഹ്ലി, മുരളി വിജയ്, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ബുമ്ര, ഭുവനേശ്വർകുമാർ, ഉമേഷ് യാദവ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *