മൂന്നാം തോൽവിയോടെ ഇന്ത്യ പത്തി താഴ്ത്തി; ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്

  • 88
    Shares

ഡൽഹിയിൽ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് ജയം. 35 റൺസിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസീസ് ഉയർത്തിയ 273 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 237 റൺസ് എടുക്കാനെ സാധിച്ചുള്ളു. അവസാന മൂന്ന് മത്സരങ്ങളിലും ജയിച്ചതോടെ പരമ്പര ഓസീസ് സ്വന്തമാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ ഇന്ത്യ ജയിച്ചിരുന്നു

പേരു കേട്ട ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നിരുത്തരവാദപരമായ പ്രകടനമാണ് തോൽവിക്ക് കാരണമായത്. നായകൻ കോഹ്ലി അടക്കമുള്ളവർ ക്രീസിൽ ഉറച്ച് നിൽക്കുന്നതിൽ മടി കാണിച്ചപ്പോൾ ഇന്ത്യ 50 ഓവറിൽ 237ന് ഓൾ ഔട്ടായി. വാലറ്റത്ത് ഭുവനേശ്വർ കുമാർ നടത്തിയ ചെറുത്ത് നിൽപ്പ് മുൻനിര ബാറ്റ്‌സ്മാൻമാരിൽ നിന്ന് ലഭിച്ചിരുന്നുവെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു

രോഹിത് ശർമയുടെ അർധ സെഞ്ച്വറിയും ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവരുടെ പ്രകടനവുമാണ് ഇന്ത്യക്ക് ഓർക്കാനുള്ളത്. ജാദവും ഭുവിയും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്. ഭുവനേശ്വർ 54 പന്തിൽ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 46 റൺസെടുത്തു. ജാദവ് 44 റൺസെടുത്ത് പുറത്തായി. രോഹിത് ശർമ 56 റൺസിൽ വീണു.

ധവാൻ 12, കോഹ്ലി 20, റിഷഭ് പന്ത് 16, വിജയ് ശങ്കർ 16, ജഡേജ 0, എന്നിങ്ങനെയായിരുന്നു മറ്റ് മുൻനിര താരങ്ങളുടെ പ്രകടനങ്ങൾ. നേരത്തെ ഉസ്മാൻ ഖവാജ(100)യുടെ സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ 272 റൺസ് എടുത്തത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *