സെഞ്ച്വറിയുമായി ശിഖർ ധവാൻ; ഇന്ത്യ മികച്ച സ്കോറിലേക്ക്
ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. 33 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ സെഞ്ച്വറി സ്വന്തമാക്കി.
95 പന്തിൽ 13 ബൗണ്ടറികൾ സഹിതമാണ് ധവാൻ സെഞ്ച്വറി തികച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് രോഹിതും ധവാനും നൽകിയത്. ഇരുവരും ചേർന്ന് 22 ഓവറിൽ 127 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. രോഹിത് 57 റൺസെടുത്ത് പുറത്തായി. നിലവിൽ ധവാനും കോഹ്ലിയുമാണ് ക്രീസിൽ. കോഹ്ലി 28 റൺസ് എടുത്തിട്ടുണ്ട്.