സെഞ്ച്വറിയുമായി പൊരുതിയ രോഹിത് അവസാന ഘട്ടത്തിൽ വീണു; ജയം ഓസ്‌ട്രേലിയക്കൊപ്പം

  • 437
    Shares

സിഡ്‌നി ഏകദിനത്തിൽ ഇന്ത്യ പൊരുതി തോറ്റു. നാല് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണ് പതറിയ ഇന്ത്യ കൂട്ടത്തകർച്ചയെന്ന ആശങ്കാ മുനമ്പിൽ നിന്നും ഇടയ്ക്ക് വിജയപ്രതീക്ഷ ഉയർത്തിയ ശേഷമാണ് കീഴടങ്ങിയത്. 34 റൺസിനാണ് ഓസ്‌ട്രേലിയയുടെ ജയം. ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടിയ രോഹിത് ശർമ അവസാന ഘട്ടത്തിൽ പുറത്തായതോടെയാണ് ജയം ഇന്ത്യക്ക് അന്യമായത്. ഇന്ത്യക്ക് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എടുക്കാനെ സാധിച്ചുള്ളു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 288 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ഒരു റൺസിനിടെ ആദ്യ വിക്കറ്റ് വീണു. ധവാനാണ് പുറത്തായത്. തൊട്ടുപിന്നാലെ കോഹ്ലിയും അമ്പട്ടി റായിഡുവും പുറത്തായതോടെ ഇന്ത്യ 4ന് മൂന്ന് വിക്കറ്റ് എന്ന നിലയിലായി. ഇവിടെ രോഹിതും മഹേന്ദ്രസിംഗ് ധോണിയും ചേർന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു

കൂടുതൽ വിക്കറ്റുകൾ കളയാതെ പ്രതിരോധത്തിലൂന്നിയ കളിയാണ് ഇരുവരും ആദ്യം പുറത്തെടുത്തത്. ഇതിന് അവസാന ഓവറിൽ വലിയ വില നൽകേണ്ടിയും വന്നു. പത്ത് ഓവറിൽ ഇന്ത്യ വെറും 20 റൺസാണ് എടുത്തത്. എന്നാൽ പിന്നീട് ബാറ്റിംഗിന്റെ വേഗത രോഹിത് വർധിപ്പിച്ചതോടെ സ്‌കോർ ഉയർന്നു.

സ്‌കോർ 141ൽ വെച്ച് 51 റൺസെടുത്ത ധോണി പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. പിന്നീട് എത്തിയ ദിനേശ് കാർത്തിക്, ജഡേജ എന്നിവർക്ക് രോഹിതിന് മികച്ച പിന്തുണ നൽകാൻ സാധിക്കാതെയും വന്നു. കാർത്തിക് 12 റൺസും ജഡേജ 8 റൺസിനും പുറത്തായി. സ്‌കോർ 221ൽ നിൽക്കെ രോഹിതും വീണു. 129 പന്തിൽ 10 ഫോറും ആറ് പടുകൂറ്റൻ സിക്‌സറുകളും സഹിതം 133 റൺസാണ് രോഹിത് നേടിയത്

അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാർ ചെറിയൊരു പരിശ്രമം നടത്തിയെങ്കിലും ഇന്ത്യയെ വിജയ തീരത്തേക്ക് എത്തിക്കാൻ ഇത് സാധ്യമായിരുന്നില്ല. ഭുവി 29 റൺസുമായി പുറത്താകാതെ നിന്നു. ഷമി അവസാന പന്തിൽ പുറത്തായി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *