തോൽപ്പിച്ചത് മഴനിയമം: ധവാന്റെയും കാർത്തിക്കിന്റെയും പോരാട്ടം വെറുതെയായി; ആദ്യ ടി20യിൽ ഓസ്‌ട്രേലിയക്ക് ജയം

Loading...
  • 352
    Shares

ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്ക് എതിരെ നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി മഴയെ തുടർന്ന് വിജയ ലക്ഷ്യം പുനർനിർണയിച്ച മത്സരത്തിൽ ഇന്ത്യ 4 റൺസിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 17 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് എടുത്തു. മഴനിയമ പ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റൺസായി പുനർനിർണയിക്കുകയായിരുന്നു

ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചതിന് ശേഷം അവസാന ഓവറിലാണ് ഇന്ത്യ കളി കൈവിട്ടത്. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാനായി 13 റൺസ് വേണമായിരുന്നു. എന്നാൽ 8 റൺസ് എടുക്കാനെ ഇന്ത്യക്ക് സാധിച്ചുള്ളു. ദിനേശ് കാർത്തിക്, കൃനാൽ പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകളും അവസാന ഓവറിൽ വീണതാണ് ഇന്ത്യക്ക് തിരിച്ചടിയായത്

രോഹിത് ശർമയെ തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും ശിഖർ ധവാൻ ഒരറ്റത്ത് തകർത്തടിച്ചതോടെ ഇന്ത്യ സ്‌കോർ ഉയർത്തിവന്നു. 42 പന്തിൽ 10 ഫോറും രണ്ട് സിക്‌സും സഹിതം 76 റൺസെടുത്ത ധവാൻ 12ാം ഓവറിലെ നാലാം പന്തിൽ പുറത്തായി. ധവാൻ പുറത്താകുമ്പോൾ ഇന്ത്യ 4ന് 105 റൺസ് എന്ന നിലയിലായിരുന്നു. ഇതിന് ശേഷം ക്രീസിൽ ഒന്നിച്ച ദിനേശ് കാർത്തികും റിഷഭ് പന്തും ചേർന്ന് സ്‌കോർ 156 വരെ എത്തിച്ചു. പന്ത് 15 പന്തിൽ 20 റൺസെടുത്ത് പുറത്തായി.

അവസാന നാല് ഓവറിൽ ഇന്ത്യ 55 റൺസാണ് അടിച്ചുകൂട്ടിയത്. ദിനേശ് കാർത്തിക് 13 പന്തിൽ 30 റൺസെടുത്തു. കെ എൽ രാഹുൽ 13, കോഹ്ലി 4, രോഹിത് ശർമ 7 പാണ്ഡ്യ 2 എന്നിവർ പരാജയപ്പെട്ടു.

നേരത്തെ ഗ്ലെൻ മാക്‌സ് വെല്ലിന്റെയും സ്റ്റോണിസ്, ക്രിസ് ലിൻ എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ 158 റൺസ് അടിച്ചുകൂട്ടിയത്. മാക്‌സ് വെൽ 46, സ്‌റ്റോണിസ് 33, ക്രിസ് ലിൻ 37ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി കുൽദീപ് 2 വിക്കറ്റുകൾ വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *