ഐതിഹാസികം ഈ വിജയം; ഓസീസ് മണ്ണിൽ പരമ്പര സ്വന്തമാക്കുന്നത് 72 വർഷത്തിന് ശേഷം

  • 330
    Shares

ഐതിഹാസികമായിരുന്നു ഓസീസ് മണ്ണിലെ ഇന്ത്യൻ വിജയം. നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. വിജയമുറപ്പിച്ചിരുന്ന നാലാം മത്സരം മഴയെ തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും വിജയിച്ചാണ് ഇന്ത്യയുടെ നേട്ടം. ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിലും വിജയിച്ചു

72 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഓസീസ് മണ്ണിൽ ഒരു പരമ്പര സ്വന്തമാക്കുന്നത്. നാലാം മത്സരം മഴയെ തുടർന്ന് സമനിലയിൽ കലാശിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തതിൽ 622 റൺസിന് ഒന്നാമിന്നിംഗ്‌സ് ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 300 റൺസിന് പുറത്തായി. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിംഗ്‌സ് ആരംഭിച്ചപ്പോഴേക്കും നാലാം ദിനം മഴയെത്തി. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയാനാകാതെ വന്നതോടെ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു

പരമ്പരയിൽ മൂന്ന് സെഞ്ച്വറികളുമായി ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലായി മാറിയ ചേതേശ്വർ പൂജാരയാണ് മാൻ ഓഫ് ദി ടൂർണമെന്റ്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *