സിഡ്‌നിയിൽ ഓസീസിനെ ആറ് വിക്കറ്റിന് തകർത്ത് ഇന്ത്യ; പരമ്പര സമനിലയിൽ

  • 501
    Shares

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 165 റൺസ് ഇന്ത്യ 19.4 ഓവറിൽ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ഇന്ത്യ 19.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു

വിരാട് കോഹ്ലി, ശിഖർ ധവാൻ എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. കോഹ്ലി 41 പന്തിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 61 റൺസെടുത്ത് പുറത്താകാതെ നിന്നു. ദിനേശ് കാർത്തിക് 22 റൺസുമായി ക്രീസിലുണ്ടായിരുന്നു. രോഹിത് ശർമ 23ഉം ധവാൻ 41ഉം റൺസെടുത്ത് പുറത്തായി. രാഹുൽ 14 റൺസും റിഷഭ് പന്ത് നേരിട്ട ആദ്യ പന്തിൽ തന്നെ സംപൂജ്യനായും പുറത്തായി.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. രണ്ടാം ടി20 മഴയെ തുടർന്ന് ഉപേക്ഷിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *