റാഞ്ചി ഏകദിനത്തിൽ ഓസീസിന് കൂറ്റൻ സ്‌കോർ; ഖവാജക്ക് സെഞ്ച്വറി

  • 25
    Shares

റാഞ്ചി ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് അടിച്ചുകൂട്ടി. ഉസ്മാൻ ഖവാജയുടെ സെഞ്ച്വറി മികവിലാണ് ഓസീസ് സ്‌കോർ ഉയർത്തിയത്. ആരോൺ ഫിഞ്ച് 93 റൺസെടുത്തു.

സ്വപ്‌ന തുല്യമായ തുടക്കമാണ് ഓസീസിന്റെ ഓപണർമാർ നൽകിയത്. ഇരുവരും ചേർന്ന് സ്‌കോർ 193 വരെ എത്തിച്ചു. ആദ്യ വിക്കറ്റിനായി ഇന്ത്യക്ക് 31.5 ഓവർ വരെ കാത്തുനിൽക്കേണ്ടി വന്നു. ഒരു ഘട്ടത്തിൽ 350ന് മേൽ ഓസീസിന്റെ സ്‌കോർ പോകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു

93 റൺസുമായി ഫിഞ്ചാണ് ആദ്യം പുറത്തായത്. പിന്നാലെ 113 പന്തിൽ 104 റൺസുമായി ഖാവജയും പുറത്തായി. മാക്‌സ് വെൽ 47, ഷോൺ മാർഷ് 7, ഹാൻഡ്‌സ്‌കോമ്പ് 0 റൺസെടുത്ത് പുറത്തായി. മത്സരം അവസാനിക്കുമ്പോൾ 31 റൺസുമായി സ്‌റ്റോണിസും 21 റൺസുമായി കാറെയും പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് 3 വിക്കറ്റുകൾ വീഴ്ത്തി. ഷമി ഒരു വിക്കറ്റെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *