സൈനിക തൊപ്പി ധരിച്ച് ഇന്ത്യൻ ടീം; പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരം

Loading...
  • 115
    Shares

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാർക്ക് ആദരമർപ്പിച്ച് ഇന്ത്യൻ ടീം. ഇതിന്റെ ഭാഗമായി സൈനിക ക്യാപ് ധരിച്ചാണ് ഇന്ത്യൻ ടീം ഇന്ന് മത്സരത്തിനിറങ്ങിയത്. മഹേന്ദ്ര സിംഗ് ധോണിയാണ് ടീമംഗങ്ങൾക്ക് സൈനിക ക്യാപ് നൽകിയത്.

അതേസമയം മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ടോസ് നേടിയ കോഹ്ലി ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരം 14 ഓവർ പിന്നിടുമ്പോൾ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 75 റൺസ് എന്ന നിലയിലാണ്. 42 റൺസുമായി ഉസ്മാൻ ഖവാജയും 31 റൺസുമായി ഫിഞ്ചുമാണ് ക്രീസിൽ. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

റാഞ്ചിയിലാണ് മത്സരം നടക്കുന്നത്. ഹോം ഗ്രൗണ്ടിൽ എംഎസ് ധോണിയുടെ അവസാന മത്സരമാകും ഇതെന്നാണ് സൂചന. ലോകകപ്പോടു കൂടി ധോണി വിരമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *