മൂന്നാം ടി20യിൽ വിജയലക്ഷ്യം 165 റൺസ്; ഇന്ത്യക്ക് മികച്ച തുടക്കം

Loading...
  • 87
    Shares

ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയിൽ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 165 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യ ഓവറുകളിൽ ഓസ്‌ട്രേലിയക്ക് തകർച്ച നേരിട്ടു. ഓപണിംഗ് കൂട്ടുകെട്ടിൽ അവർ 68 റൺസ് അടിച്ചുകൂട്ടി പക്ഷേ 22 റൺസിനിടെ 4 വിക്കറ്റുകൾ വീണതോടെ ഓസ്‌ട്രേലിയ നാലിന് 90 എന്ന നിലയിലേക്ക് വീണു. അവസാന ഓവറുകളിൽ സ്‌റ്റോണിസും കൾട്ടർനീലും ചേർന്നാണ് സ്‌കോർ 164ൽ എത്തിച്ചത്. ഷോട്ട് 33, ഫിഞ്ച് 28, ആൻഡി കെറി 27, സ്റ്റോണിസ് 25ഉം റൺസെടുത്തു. ഇന്ത്യക്കായി കൃനാൽ പാണ്ഡ്യ നാല് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു

മറുപടി ബാറ്റിംഗില്‍ ഇന്ത്യ നിലവില്‍ നാല് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെടുത്തിട്ടുണ്ട്. ധവാനും രോഹിതുമാണ് ക്രീസില്‍



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *