ഓസ്‌ട്രേലിയക്ക് 399 റൺസ് വിജയലക്ഷ്യം; മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു

Loading...
  • 170
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 399 റൺസിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 106 റൺസ് എടുത്ത് നിൽക്കെ ഡിക്ലയർ ചെയ്തു. എട്ടാം വിക്കറ്റ് വീണതോടെ ഇന്നിംഗ്‌സ് അവസാനിപ്പിക്കാൻ കോഹ്ലി തീരുമാനിക്കുകയായിരുന്നു. മായങ്ക് അഗർവാളും റിഷഭ് പന്തും മാത്രമാണ് പിടിച്ചുനിന്നത്. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഓസീസിന് 3 വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.

മായങ്ക് അഗർവാൾ 42 റൺസെടുത്തു. റിഷഭ് പന്ത് 33ഉം ഹനുമ വിഹാരി 13ും റൺസെടുത്തു. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യക്ക് കൂട്ടത്തകർച്ചയായിരുന്നു. മൂന്ന് പേരൊഴികെ മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. കോഹ്ലിയും പൂജാരയും പൂജ്യത്തിന് മടങ്ങി. അജിങ്ക്യ രഹാനെ ഒരു റൺസിനും ജഡേജ 5 റൺസിനും മടങ്ങി.

ഓസ്‌ട്രേലിയ നിലവിൽ 3ന് 86 റൺസ് എന്ന നിലയിലാണ്. ബുമ്ര, ഷമി, ജഡേജ എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്. ഏഴ് വിക്കറ്റുകൾ ശേഷിക്കെ ഓസീസിന് ജയിക്കാൻ ഇനിയും 313 റൺസ് വേണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *