ആറ് വിക്കറ്റുകൾ എറിഞ്ഞിട്ടു; മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് കൂട്ടത്തകർച്ച

  • 329
    Shares

മെൽബൺ ടെസ്റ്റിൽ ഓസ്‌ട്രേലിയ വൻ തകർച്ചയിലേക്ക്. മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് 92 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. മൂന്ന് വിക്കറ്റുകളെടുത്ത ബുമ്രയാണ് ഓസീസിനെ തകർത്തത്.

മൂന്നാം ദിനം തുടക്കത്തിൽ തന്നെ ഓസീസിന് ആരോൺ ഫിഞ്ചിനെ നഷ്ടപ്പെട്ടു. ഇഷാന്ത് ശർമക്കാണ് വിക്കറ്റ്. സ്‌കോർ 36ൽ ഹാരിസും 53ൽ ഖവാജയും വീണു. 89ൽ നാലാം വിക്കറ്റും 92ൽ അഞ്ചാം വിക്കറ്റും 102ൽ ആറാം വിക്കറ്റും വീണതോടെ ഓസീസ് തകർച്ചയിലേക്ക് കൂപ്പുകുത്തി. ബുമ്ര മൂന്ന് വിക്കറ്റും ജഡേജ രണ്ടും ഇഷാന്ത് ഒരു വിക്കറ്റും വീഴ്ത്തി.

നിലവിൽ ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എന്ന നിലയിലാണ്. നായകൻ ടിം പെയ്ൻ 2 റൺസുമായി ക്രീസിലുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *