19 റൺസിനിടെ നാല് വിക്കറ്റ്; ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു

Loading...
  • 102
    Shares

ഏഷ്യാ കപ്പ് ഫൈനലിൽ മികച്ച തുടക്കത്തിന് ശേഷം ബംഗ്ലാദേശ് തകരുന്നു. 20 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസ് എന്ന ശക്തമായ നിലയിൽ നിന്നും 29 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ്് എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു. ആദ്യം തലങ്ങുംവിലങ്ങും അടി വാങ്ങിയ ഇന്ത്യൻ ബൗളർമാർ പിടിമുറുക്കിയതോടെ 19 റൺസിനിടെ നാല് ബംഗ്ലാദേശ് വിക്കറ്റുകളാണ് വീണത്.

നിലവിൽ ബംഗ്ലാദേശ് 30 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ്. 90 പന്തുകളിൽ സെഞ്ച്വറി തികച്ച ലിറ്റൻ ദാസ് ക്രീസിൽ നിൽക്കുന്നതാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. 11 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ലിറ്റൺ സെഞ്ച്വറി സ്വന്തമാക്കിയത്.

101 റൺസുമായി ലിറ്റണും രണ്ട് റൺസുമായി മഹമ്മദുല്ലയുമാണ് ക്രീസിൽ. മെഹ്ദി ഹസൻ മിറാസ് 32, ഇംറുൽ ഖായീസ് 2, മുഷ്ഫിഖർ റഹ്മാൻ 5, മൊഹമ്മദ് മിഥുൻ 2 എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി കേദാർ ജാദവ് രണ്ട് വിക്കറ്റും ചാഹൽ ഒരു വിക്കറ്റും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *