സർവം ‘തല’ മയം: സുന്ദരൻ സെഞ്ച്വറിയുമായി ധോണി, ഒപ്പം രാഹുലും; ഇന്ത്യക്ക് 95 റൺസ് ജയം

ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ബംഗ്ലാദേശിനെതിരെ 95 റൺസിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ജയത്തേക്കാളുപരി മഹേന്ദ്ര സിംഗ് ധോണിയുടെ മിന്നുന്ന ഫോമാണ് ഇന്ത്യൻ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നത്. കുറേ കാലത്തിന് ശേഷം ക്രീസിൽ മികച്ച താളവും അനായാസ ഷോട്ടുകളുമുതിർത്ത് ധോണി കളം വാഴുകയായിരുന്നു

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. അഞ്ച് റൺസെടുക്കുമ്പോഴേക്കും ധവാൻ പുറത്തായി. 50 റൺസിനിടെ രണ്ട് വിക്കറ്റും 83 റൺസിനിടെ കോഹ്ലിയും പുറത്തായി മൂന്നാം വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. വിജയ് ശങ്കർ സ്‌കോർ 102ൽ വെച്ച് വീണു. പിന്നീടായിരുന്നു ധോണിയുടെയും രാഹുലിന്റെയും ബാറ്റിംഗ് പ്രകടനം

99 പന്തിൽ 12 ഫോറും നാല് സിക്‌സും സഹിതം രാഹുൽ 108 റൺസെടുത്തു. 78 പന്തിൽ ഏഴ് പടുകൂറ്റൻ സിക്‌സറുകളും എട്ട് ഫോറും സഹിതം 113 റൺസാണ് ധോണിയുടെ സമ്പാദ്യം. ഹാർദിക് പാണ്ഡ്യ 21, കോഹ്ലി 47, രോഹിത് 19 റൺസെടുത്തു. ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന നിലയിലാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്.

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 49.4 ഓവറിൽ 264 റൺസിന് എല്ലാവരും പുറത്തായി. 90 റൺസെടുത്ത മുഷ്ഫിഖർ റഹ്മാനും 73 റൺസുമായി ലിറ്റൻ ദാസും പൊരുതിയെങ്കിലും ജയത്തോട് എത്തിക്കാൻ സാധിച്ചില്ല. കുൽദിപ് യാദവും ചാഹലും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ജഡേജ ഒന്നും ബുമ്ര രണ്ടും വിക്കറ്റുകൾ എടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *