ഹിറ്റ്മാന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ; ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം
ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു. രോഹിത് ശർമയുടെ സെഞ്ച്വറിയും കെ എൽ രാഹുലിന്റെ അർധ സെഞ്ച്വറിയുമാണ് ഇന്ത്യൻ ഇന്നിംഗ്സിൽ മികച്ചുനിന്നത്. അതേസമയം തുടക്കത്തിലെ പ്രകടനം അവസാന ഓവറുകളിൽ കാഴ്ച വെക്കാൻ സാധിക്കാതെ പോയി
180 റൺസിന്റെ കൂട്ടുകെട്ടാണ് രോഹിതും രാഹുലും ചേർന്ന് നിർമിച്ചത്. രോഹിത് 92 പന്തിൽ 104 റൺസുമായി പുറത്തായി. രാഹുൽ 77 റൺസെടുത്തു. വിരാട് കോഹ്ലി 26 റൺസും റിഷഭ് പന്ത് 48 റൺസുമെടുത്തു. പതിവ് പോലെ ഇന്ത്യയുടെ മധ്യനിര അമ്പേ പരാജയപ്പെട്ടു.
ഹാർദിക് പാണ്ഡ്യ പൂജ്യം റൺസിനും ധോണി 35 റൺസിനും കാർത്തിക് 8 റൺസിനും പുറത്തായി. അവസാന ഓവറിൽ മാത്രം മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഒരു ഘട്ടത്തിൽ ഇന്ത്യ സ്കോർ 400 കടത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.