വെല്ലുവിളി ഉയർത്തി ബംഗ്ലാദേശ് കീഴടങ്ങി; 28 റൺസ് ജയത്തോടെ ഇന്ത്യ സെമിയിൽ

ലോകകപ്പിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയിൽ കടന്നു. ബംഗ്ലാദേശിനെതിരെ 28 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തി 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് പോരാട്ടം 48 ഓവറിൽ 286 റൺസിലൊതുങ്ങി.

ഇന്ത്യൻ ഇന്നിംഗ്‌സിനെ അതേ നാണയത്തിൽ പിന്തുടർന്ന ബംഗ്ലാദേശ് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ ഷാക്കിബ് അൽ ഹസന്റെ പുറത്താകലിന് ശേഷം അവരുടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. വാലറ്റത്ത് സാബിറും മുഹമ്മദ് സൈഫുദ്ദീനും പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താൻ പര്യാപ്തമായിരുന്നില്ല

ഷാക്കിബ് 66 റൺസെടുത്തു. തമീം ഇഖ്ബാൽ 22, സൗമ്യ സർക്കാർ 33, മുഷ്ഫിഖർ റഹീം 24, സബീർ റഹ്മാൻ 36 റൺസെടുത്തു. മുഹമ്മദ് സൈഫുദ്ദീൻ 51 റൺസുമായി പുറത്താകാതെ നിന്നു.

ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര 4 വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ 2 വിക്കറ്റുകൾ എടുത്തു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ചാഹൽ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ രോഹിത് ശർമയുടെ സെഞ്ച്വറിയും കെ എൽ രാഹുലിന്റെ അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തത്. രോഹിത് ശർമ 104 റൺസെടുത്തു. രാഹുൽ 77, റിഷഭ് പന്ത് 48, ധോണി 35, കോഹ്ലി 26 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *