ഇന്ത്യ 443/7 ന് ഡിക്ലയർ ചെയ്തു; പൂജാരക്ക് സെഞ്ച്വറി, കോഹ്ലിക്കും രോഹിതിനും അർധ സെഞ്ച്വറി

Loading...
  • 475
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. 443 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി ചേതേശ്വർ പൂജാര സെഞ്ച്വറി സ്വന്തമാക്കി. നായകൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ച്വറിയും ഇന്ന് നേടി.

2 വിക്കറ്റിന് 215 റൺസ് എന്ന നിലയിൽ രണ്ടാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് കോഹ്ലിയുടെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. 82 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. പിന്നാലെ 106 റൺസെടുത്ത പൂജാര പുറത്തായി. ഇതിന് പിന്നാലെ രോഹിത് ശർമയും രഹാനെയയും ചേർന്ന് സ്‌കോർ 361 വരെ എത്തിച്ചു. 34 റൺസെടുത്ത രഹാനെ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പന്ത് 39 റൺസെടുത്തു. ജഡേജ 4 റൺസിന് വീണതോടെയാണ് കോഹ്ലി ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. രോഹിത് ശർമ 63 റൺസുമായി പുറത്താകാതെ നിന്നു

ഓസ്‌ട്രേലിയക്ക് വേണ്ടി കമ്മിൻസ് 3 വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സാറ്റാർക്ക് രണ്ട് വിക്കറ്റും ഹാസിൽവുഡ്, ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *