ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം; ബെയിര്‍‌സ്റ്റോക്ക് സെഞ്ച്വറി, ഷമിക്ക് 5 വിക്കറ്റ്

ലോകകപ്പിൽ സെമി ഉറപ്പിക്കാനായി കളിക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ 338 റൺസിന്റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് തകർത്തടിച്ചാണ് ആരംഭിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഓപണർ ബെയിര്‍‌സ്റ്റോ സെഞ്ച്വറിയും ബെൻ സ്‌റ്റോക്‌സ്, ജേസൺ റോയി എന്നിവർ അർധ ശതകവും സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 5 വിക്കറ്റുകൾ സ്വന്തമാക്കി.

റോയിയും ബെയിർസ്‌റ്റോയും ചേർന്ന് സ്‌കോർ 160 എത്തിച്ച ശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 66 റൺസെടുത്ത ജേസൺ റോയിയാണ് പുറത്തായത്. തൊട്ടുപിന്നാലെ എത്തിയ ജോ റൂട്ടും റൺവേട്ട തുടർന്നു. സ്‌കോർ 207ൽ നിൽക്കെ 111 റൺസുമായി ബെയിർസ്‌റ്റോ മടങ്ങി. തൊട്ടുപിന്നാലെ ഇയാൻ മോർഗനെയും ഷമി മടക്കിയതോടെ ഇംഗ്ലണ്ട് 3ന് 207 റൺസ് എന്ന നിലയിലായി.

എന്നാൽ ഒരറ്റത്ത് ബെൻ സ്‌റ്റോക്‌സ് അടിച്ചു തകർക്കുകയായിരുന്നു. സ്‌കോർ 277ൽ 44 റൺസെടുത്ത ജോ റൂട്ട് പുറത്തായി. പിന്നാലെ എത്തിയ ജോസ് ബട്‌ലർ 8 പന്തിൽ 20 റൺസുമായി മടങ്ങി. അവസാന ഓവറിലെ നാലാം പന്തിലാണ് ബെൻ സ്റ്റോക്‌സ് പുറത്താകുന്നത്. 54 പന്തിൽ 79 റൺസായിരുന്നു സ്റ്റോക്‌സ് അടിച്ചുകൂട്ടിയത്.

10 ഓവറിൽ 69 റൺസ് വിട്ടു കൊടുത്താണ് ഷമി 5 വിക്കറ്റുകൾ വീഴ്ത്തിയത്. അവസാന ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ എടുത്തുവെങ്കിലും കൂടുതൽ റൺ വഴങ്ങിയത് തിരിച്ചടിയായി. കുൽദീപ് യാദജവ് 10 ഓവറിൽ 72 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ചാഹൽ 10 ഓവറിൽ 88 റൺസാണ് വഴങ്ങിയത്. പാണ്ഡ്യ 60 റൺസ് വഴങ്ങിയപ്പോൾ ബുമ്ര 44 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *