അശ്വിന് മുന്നിൽ ഇംഗ്ലണ്ട് തകർന്നു; ഒമ്പത് വിക്കറ്റുകൾ നഷ്ടപ്പെട്ടു

  • 118
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടപ്പെട്ടു. ചായക്ക് പിരിയുന്നത് വരെ ശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ട് അശ്വിന്റെ സ്പിന്നിന് മുന്നിൽ തകരുകയായിരുന്നു. 9 വിക്കറ്റിന് 285 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്

ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്‌കോർ 26ൽ നിൽക്കെ 13 റൺസെടുത്ത അലിസ്റ്റർ കുക്കിനെ അവർക്ക് നഷ്ടപ്പെട്ടു. അശ്വിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ജെന്നിംഗ്‌സും ജോ റൂട്ടും ചേർന്ന് സ്‌കോർ മെല്ലെ ഉയർത്തിക്കൊണ്ടുവന്നു. 42 റൺസെടുത്ത ജെന്നിംഗ്‌സ് പുറത്തായതിന് പിന്നാലെ ക്രിസീലെത്തിയ മലാനും പിടിച്ചു നിൽക്കാനായില്ല. 8 റൺസെടുത്ത മലാനെ ഷമി പുറത്താക്കി.

മൂന്ന് വിക്കറ്റിന് 112 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ റൂട്ടും ബെയിര്‍‌സ്റ്റോയും ചേർന്ന് മുന്നോട്ടുകൊണ്ടു പോയി. 216 റൺസ് എടുത്തു നിൽക്കുമ്പോഴാണ് 80 റൺസെടുത്ത റൂട്ട് പുറത്താകുന്നത്. തൊട്ടുപിന്നാലെ 70 റൺസെടുത്ത ബെയിര്‍‌സ്റ്റോയും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ തകർച്ച ആരംഭിച്ചു.

ഇന്ത്യക്കായി അശ്വിൻ നാല് വിക്കറ്റ് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ട് വിക്കറ്റെടുത്തപ്പോൾ ഉമേഷ് യാദവ്, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി

 


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *