ഇഷാന്തിന് മുന്നില്‍ ഇംഗ്ലണ്ട് മുട്ടുകുത്തി; ഇന്ത്യക്ക് 194 റൺസിന്റെ വിജയലക്ഷ്യം

  • 219
    Shares

ബിർമിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യക്ക് 194 റൺസിന്റെ വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 180 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ഇഷാന്ത് ശർമയാണ് ഇംഗ്ലണ്ടിനെ തകർത്തത്. ആദ്യ ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് 13 റൺസിന്റെ ലീഡുണ്ടായിരുന്നു

ഒരു വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു. വാലറ്റത്ത് സാം കുറാൻ നടത്തിയ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ 180ൽ എത്തിച്ചത്. 63 റൺസെടുത്ത കുറാൻ പത്താമനായാണ് പുറത്തായത്.

ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററും കുറാനാണ്. ബെയിർസ്‌റ്റോ 28ഉം മലാൻ 20 ഉം റൺസെടുത്തു. അഞ്ച് പേർ രണ്ടക്കം തികയ്ക്കാതെ പുറത്തായി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് അഞ്ച് വിക്കറ്റും അശ്വിൻ 3 വിക്കറ്റും ഉമേഷ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *