അടിച്ചൊതുക്കി ഇപ്പോ എറിഞ്ഞുവീഴ്ത്തുന്നു; സർവാധിപത്യം പുലർത്തി ഇംഗ്ലണ്ട്

Loading...
  • 80
    Shares

അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ആധിപത്യമുറപ്പിച്ച് ഇംഗ്ലണ്ട്. ഇന്ത്യക്ക് വിജയലക്ഷ്യമായി 464 റൺസ് മുന്നോട്ടുവെച്ച ശേഷം ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ അവർ വീഴ്ത്തുകയും ചെയ്തു. രണ്ടാമിന്നിംഗ്‌സിൽ 423 റൺസിന് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു.

നാലാം ദിനം 8 വിക്കറ്റിന് 423 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. അലിസ്റ്റർ കുക്ക് 147 റൺസെടുത്തു. ജോ റൂട്ട് 125 റൺസെടുത്ത് പുറത്തായി. ഇന്ത്യക്കായി ജഡേജ, വിഹാരി എന്നിവർ മൂന്ന് വീതവും മുഹമ്മദ് ഷമി 2 വിക്കറ്റും സ്വന്തമാക്കി

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് 2 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണു. ധവാൻ ഒരു റൺസും പൂജാര, കോഹ്ലി എന്നിവർ സ്‌കോർ ബോർഡ് തുറക്കുന്നതിനും മുമ്പും പുറത്തായി. പിന്നീട് ക്രീസിൽ ഒത്തുചേർന്ന രാഹുലും രഹാനെയും ചേർന്ന് കൂടുതൽ പരുക്കില്ലാതെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ. ഏഴ് വിക്കറ്റുകൾ ബാക്കി നിൽക്കെ 406 റൺസാണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *