ഒന്നാം ദിനം രക്ഷകനായത് കുക്ക് മാത്രം; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

  • 75
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. മികച്ച രീതിയിൽ തുടങ്ങിയെങ്കിലും കുക്കും മൊയിൻ അലിയും പുറത്തായതോടെ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന് 198 റൺസ് എന്ന നിലയിലാണ്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കുന്ന തുടക്കമാണ് ലഭിച്ചത്. സ്‌കോർ 60ലാണ് അവർക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. 23 റൺസെടുത്ത ജെന്നിംഗ്‌സിലെ ജഡേജ പുറത്താക്കി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന അലിസ്റ്റർ കുക്കും മൊയിൻ അലിയും സ്‌കോർ 133 വരെ എത്തിച്ചു.

രണ്ടിന് 133 എന്ന നിലയിൽ നിന്ന് ഇംഗ്ലണ്ട് പിന്നെ ഏഴിന് 181 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ കുക്ക് 71 റൺസെടുത്ത് പുറത്തായി. മൊയിൻ അലി 50 റൺസെടുത്തു. ജോ റൂട്ടും ബെയിർസ്‌റ്റോയും കറനും സ്‌കോർ ബോർഡ് തുറക്കുന്നതിന് മുമ്പേ വീണു.

കളി അവസാനിക്കുമ്പോൾ 11 റൺസുമായി ബട്‌ലറും നാല് റൺസുമായി അബ്ദുൾ റാഷിദുമാണ് ക്രീസിൽ. ഇന്ത്യക്കായി ഇഷാന്ത് ശർമ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും ജഡേജയും രണ്ട് വിക്കറ്റുകളും വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *