ടോസിൽ വിജയിച്ച് വിരാട് കോഹ്ലി; ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് തുടക്കം

  • 67
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് തുടക്കം. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ പകലും രാത്രിയുമായാണ് മത്സരം നടക്കുന്നത്. ടോസ് വിജയം ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കൊപ്പമായിരുന്നു. ടോസ് നേടിയ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു

മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ട്വന്റി 20 പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം സമീപ കാലത്ത് ഏകദിനങ്ങളിൽ മികച്ച പ്രകടനാണ് ഇംഗ്ലണ്ട് കാഴ്ച വെക്കുന്നത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരായി നടന്ന പരമ്പര അവർ തൂത്തുവാരിയിരുന്നു

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, യുസ് വേന്ദ്ര ചാഹൽ

ഇംഗ്ലണ്ട് ടീം: ജേസൺ റോയി, ബാരിസ്‌റ്റോ, ജോ റൂട്ട്, ഇയാൻ മോർഗൻ, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ, മൊയിൻ അലി, ഡേവിഡ് വില്ല, പ്ലങ്കറ്റ്, റാഷിദ്, വൂഡ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *