ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഇന്നാരംഭിക്കും; ആദ്യ ട്വന്റി 20 ഇന്ന്

Loading...
  • 357
    Shares

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാകും. ട്വന്റി 20 പരമ്പരയോടെയാണ് ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമാകുന്നത്. മികച്ച ഫോമിലാണ് രണ്ട് ടീമുകളും. അയർലാൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അതേസമയം ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ വീര്യത്തിലാണ് ഇംഗ്ലണ്ട്

ഐസിസി ട്വന്റി 20 റാങ്കിംഗിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്. ശിഖർ ധവാൻ, രോഹിത് ശർമ, കെ എൽ രാഹുൽ, സുരേഷ് റെയ്‌ന, ധോണി, കോഹ്ലി എന്നിവരെല്ലാം തന്നെ മികച്ച ഫോമിലാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഇംഗ്ലണ്ട് സാഹചര്യങ്ങളിൽ നന്നായി തിളങ്ങാൻ കഴിയുന്ന ജസ്പ്രീത് ഭുംറ പരുക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയാണ്. ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ എന്നിവരിലാണ് ഇന്ത്യൻ ബൗളിംഗ് പ്രതീക്ഷ. സ്പിന്നിൽ കുൽദീപ് യാദവും ചാഹലും മികച്ച ഫോം നിലനിർത്തുന്നു

വാലറ്റം വരെ മികച്ച രീതിയിൽ ബാറ്റ് ചെയ്യുമെന്നതാണ് ഇംഗ്ലണ്ടിന്റെ ധൈര്യം. ഐപിഎല്ലിലെ ഹീറോ ജോസ് ബട്‌ലർ, ജേസൺ റോയ്, അലക്‌സ് ഹെയ്ൽസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ശക്തികൾ. ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം ആരംഭിക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *