ബിർമിംഗ് ഹാമിൽ കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം; സെഞ്ച്വറി നേട്ടത്തിൽ ഇന്ത്യൻ നായകൻ

Loading...
  • 719
    Shares

ബിർമിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം. സെഞ്ച്വറിയുമായി കോഹ്ലി ബാറ്റിംഗ് തുടരുകയാണ്. ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുമ്പോഴും തോറ്റു കൊടുക്കാൻ മനസ്സിലാതെ കോഹ്ലി പൊരുതുകയായിരുന്നു

171 പന്തിൽ 14 ഫോറുകൾ സഹിതമാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ നിഴൽ കോഹ്ലി ഇതോടെ മായ്ച്ചുകളഞ്ഞു. നിലവിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് എന്ന നിലയിലാണ്.

182 റൺസ് എടുക്കുമ്പോഴേക്കും ഇന്ത്യയുടെ എട്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ഇവിടെ നിന്ന് ഇഷാന്ത് ശർമയെ കൂട്ടുപിടിച്ച് കോഹ്ലി സ്‌കോർ 217ൽ എത്തിക്കുകയായിരുന്നു. 5 റൺസെടുത്ത ഇഷാന്ത് ശർമ മടങ്ങിയ ശേഷം ഉമേഷ് യാദവിനെ കൂട്ടുപിടിച്ചാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. കോഹ്ലി 106 റൺസുമായി ക്രീസിലുണ്ട്.

മുരളി വിജയ്(20), ധവാൻ(26), രാഹുൽ(4), രഹാനെ(15), കാർത്തിക്(0), ഹാർദിക് പാണ്ഡ്യ(22), അശ്വിൻ (10), ഷമി(2), ഇഷാന്ത്(5) എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി കുറാൻ നാല് വിക്കറ്റുകൾ വീഴ്ത്തി. ബെൻ സ്‌റ്റോക്‌സ്, ആൻഡേഴ്‌സൺ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ റാഷിദ് ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യ ഇപ്പോഴും 61 റൺസ് പുറകിലാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *