ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീണു; സർപ്രൈസ് മാറ്റങ്ങളുമായി ടീം ഇന്ത്യ

  • 157
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ബിർമിംഗ്ഹാമിൽ തുടക്കമായി. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്

സ്‌കോർ 26ൽ നിൽക്കെ അലിസ്റ്റർ കുക്കാണ് പുറത്തായത്. അശ്വിനായിരുന്നു വിക്കറ്റ്. 28 പന്തിൽ 13 റൺസായിരുന്നു കുക്കിന്റെ സംഭാവന. നിലവിൽ ഇംഗ്ലണ്ട് 14 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എടുത്തിട്ടുണ്ട്. 20 റൺസുമായി ജെന്നിംഗ്‌സും 11 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ

ടെസ്റ്റ് ക്രിക്കറ്റിലെ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായ ചേതേശ്വർ പൂജാരയെ പുറത്തിരുത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പൂജാരക്ക് പകരക്കാരനായി കെ എൽ രാഹുൽ ടീമിലെത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരെയും പരിഗണിച്ചില്ല. അതേസമം അശ്വിൻ അപ്രതീക്ഷിതമായി ആദ്യ ഇലവനിൽ ഇടംപിടിച്ചു

ഇന്ത്യ: ശിഖർ ധവാൻ, മുരളി വിജയ്, കെഎൽ രാഹുൽ, വിരാട് കോഹ്ലി, രഹാനെ, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, അശ്വിൻ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *