ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു; ജോ റൂട്ടിന് അർധ സെഞ്ച്വറി

  • 57
    Shares

ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയിൽ. ഉച്ചഭക്ഷണത്തിന് ശേഷം കളി 45 ഓവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തിട്ടുണ്ട്

ഇംഗ്ലണ്ടിനായി നായകൻ ജോ റൂട്ട് അർധസെഞ്ച്വറിയുമായി ക്രീസിൽ നിൽക്കുന്നുണ്ട്. 114 പന്തിൽ 52 റൺസാണ് റൂട്ട് നേടിയത്. 13 റൺസുമായി ബെയിൽസ്റ്റോയും ക്രീസിലുണ്ട്.

അലിസ്റ്റർ കുക്ക്(13), ജെന്നിംഗ്‌സ്(42), മലാൻ(8) എന്നിവരാണ് പുറത്തായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. അശ്വിനാണ് ഒരു വിക്കറ്റ്

26 റൺസിന് ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. കുക്ക് ആണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ ജെന്നിംഗ്‌സും റൂട്ടും ചേർന്ന് സ്‌കോർ 98 വരെ എത്തിച്ചു. ഉച്ച ഭക്ഷണത്തിന് പിരിഞ്ഞ സമയത്ത് ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിലായിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *