ഇനി ചെറിയ കളികളില്ല; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് നാളെ തുടക്കം

  • 98
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാകും. ബിർമിംഗ്ഹാമിലാണ് മത്സരം നടക്കുന്നത്. ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് ഇംഗ്ലണ്ടിലെ പരമ്പര വിജയം അനിവാര്യമാണ്.

ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും തൊട്ടുപിന്നാലെ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ടെസ്റ്റ് പരമ്പര ഏതുവിധേനയും സ്വന്തമാക്കുമെന്നുറപ്പിച്ചാണ് കോഹ്ലിയും സംഘവും നാളെ ഇറങ്ങുന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനത്തിന് മറുപടി നൽകാനൊരുങ്ങുകയാണ് ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്ലി

അതേസമയം ആദ്യ ടെസ്റ്റിനുള്ള 13 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. വിവാദങ്ങൾക്ക് വിരാമമിട്ട് ആദിൽ റഷീദിനെ ടീമിൽ ഉൾപ്പെടുത്തി. 2016ന് ശേഷം ഇതാദ്യമായാണ് റഷീദ് ടെസ്റ്റ് ടീമിൽ ഉൾപ്പെടുന്നത്

ടീം: അലസ്ററർ കുക്ക്, ജെന്നിംഗ്സ്,ജോ റൂട്ട്,ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ,ബെൻ സ്റ്റോക്സ്, ബട്ട്ലർ,സാം കറൻ,ആദിൽ റഷീദ്,സ്റ്റുവർട്ട് ബോർഡ്,ജെയിംസ് ആൻഡേഴ്സൻ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *