രഹാനെയും കോഹ്ലിയും ക്രീസിൽ; ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു

Loading...
  • 64
    Shares

ബിർമിംഗ്ഹാം ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യക്ക് മോശം തുടക്കം. ഇംഗ്ലണ്ടിനെ 287 റൺസിന് ആദ്യ ഇന്നിംഗ്‌സിൽ പുറത്താക്കിയെങ്കിലും ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു

നിലവിൽ 21 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 76 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നായകൻ വിരാട് കോഹ്ലി 9 റൺസുമായും അജിങ്ക്യ രഹാനെ 8 റൺസുമായും ക്രീസിലുണ്ട്. മുരളി വിജയ്, ധവാൻ, രാഹുൽ എന്നിവരാണ് പുറത്തായത്

വിക്കറ്റ് നഷ്ടമില്ലാതെ അമ്പത് റൺസ് എന്ന നിലയിൽ നിന്നും 3 വിക്കറ്റിന് 59 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ വീഴുകയായിരുന്നു. 20 റൺസെടുത്ത മുരളി വിജയ് ആണ് ആദ്യം പുറത്തായത്. സ്‌കോർ 54ൽ നാല് റൺസെടുത്ത രാഹുലും പുറത്തായി. 59ൽ 26 റൺസെടുത്ത ധവാനും പുറത്തായതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ കൂടുതൽ നഷ്ടം വരുത്താതെ കോഹ്ലിയും രഹാനെയും ക്രീസിൽ തുടരുകയായിരുന്നു

9 വിക്കറ്റിന് 285 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇംഗ്ലണ്ടിന് 2 റൺസ് കൂടി കൂട്ടിച്ചേർക്കാനെ സാധിച്ചുള്ളു. മുഹമ്മദ് ഷമിയാണ് ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് വീഴ്ത്തിയത്. ഷമി മൂന്നും അശ്വിൻ നാലും വിക്കറ്റുകൾ വീഴ്ത്തി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *