ഇന്ത്യക്ക് പതിവ് തകർച്ച; രണ്ടാം ദിനം അവസാനിക്കുമ്പോൾ ആറിന് 174 റൺസ്

  • 38
    Shares

അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 332 റൺസിനെതിരെ ബാറ്റേന്തുന്ന ഇന്ത്യക്ക് തകർച്ച. 160 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ആറിന് 174 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 158 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോൾ

തകർച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. 3 റൺസ് എടുത്ത ധവാൻ തുടക്കത്തിലെ പുറത്തായി. കെ എൽ രാഹുൽ 37 റൺസെടുത്തു. പൂജാര 37ഉം വിരാട് കോഹ്ലി 49ഉം റൺസെടുത്തു. രഹാനെ പൂജ്യത്തിന് പുറത്തായി. റിഷഭ് പന്ത് 5 റൺസെടുത്തു. രണ്ടാം ദിനം അവസാനിക്കുമ്പോൾ അരങ്ങേറ്റ മത്സരം കളിക്കുന്ന ഹനുമ വിഹാരി 25 റൺസുമായും ജഡേജ 8 റൺസുമായും ക്രീസിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *