നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർച്ചയോടെ തുടക്കം; മൂന്ന് വിക്കറ്റുകൾ വീണു
സതാംപ്റ്റണിൽ നടക്കുന്ന നിർണായകമായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് മോശം തുടക്കം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തിലെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ട് വിക്കറ്റെടുത്ത ജസ്പ്രിത് ബുമ്രയും ഒരു വിക്കറ്റെടുത്ത ഇഷാന്ത് ശർമയുമാണ് ഇംഗ്ലീഷ് മുൻനിരയെ തകർത്തത്.
നിലവിൽ 16 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. സ്കോർ 1ൽ നൽക്കെ അവർക്ക് ആദ്യ വിക്കറ്റ് വീണിരുന്നു. 15 റൺസിന് രണ്ടാം വിക്കറ്റും 28 റൺസിന് മൂന്നാം വിക്കറ്റും വീണു. റൺസൊന്നുമെടുക്കാതെ ജെന്നിംഗ്സും നാല് റൺസുമായി ജോ റൂട്ടും ആറ് റൺസുമായി ബെയിർസ്റ്റോയുമാണ് പുറത്തായത്.