പരുക്കേറ്റ അശ്വിനില്ലാതെ ഇന്ത്യ നാലാം ടെസ്റ്റിന്

  • 120
    Shares

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് വീണ്ടും പരുക്കിന്റെ പ്രതിസന്ധി. സ്പിന്നർ അശ്വിൻ പരുക്കിനെ തുടർന്ന് നാലാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കും. ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാത്തതാണ് താരത്തിന് വിനയായത്. മൂന്നാം ടെസ്റ്റിലും അശ്വിന് കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.

നാലാം ടെസ്റ്റിൽ അശ്വിൻ കളിച്ചേക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത നൽകുന്നത്. മൂന്നാം ടെസ്റ്റിൽ പൂർണ ആരോഗ്യത്തോടെയല്ല അശ്വിൻ കളിക്കാനിറങ്ങിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വരുംദിവസങ്ങളിൽ പരിശീലനത്തിൽ ഫിറ്റ്‌നസ് തെളിയിക്കാനായാൽ താരത്തിന് നാലാം ടെസ്റ്റിലും ഇടം നേടാനാകും. ഈ മാസം 30നാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്

അശ്വിൻ പുറത്താകുകയാണെങ്കിൽ പകരം രവീന്ദ്ര ജഡേജ ടീമിലെത്തും. സ്വിംഗ് ബോളിംഗിന് അനുകൂലമായ പിച്ചാണ് സതാംപ്ടണിൽ ഒരുക്കിയതെങ്കിൽ ഉമേഷ് യാദവിനെയും പരിഗണിച്ചേക്കും. ആദ്യ രണ്ട് ടെസ്റ്റുകളിലെ പരാജയത്തിന് ശേഷം മൂന്നാം ടെസ്റ്റിൽ അതിശക്തമായി തിരിച്ചുവന്ന ഇന്ത്യക്ക് നാലാം ടെസ്റ്റിലും വിജയം അനിവാര്യമാണ്. തോൽക്കുകയാണെങ്കിൽ പരമ്പര ഇന്ത്യക്ക് നഷ്ടപെടും.

 


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *