ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു; നാലാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

Loading...
  • 99
    Shares

നാലാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് ലീഡ് 200 കടന്നതോടെ ടെസ്റ്റ് ആർക്കും ജയിക്കാനാകുമെന്ന അവസ്ഥയിലായി. മൂന്നാം ദിനം ചായക്ക് പിരിയുന്ന സമയത്ത് വരെ ഇന്ത്യയുടെ കൈകളിലായിരുന്ന മത്സരത്തെ ഇംഗ്ലണ്ടിന്റെ വാലറ്റം മാറ്റിമറിക്കുകയായിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ 246 റൺസെടുത്ത ഇംഗ്ലണ്ടിന് 8 വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്

ഇംഗ്ലണ്ടിന് നിലവിൽ 233 റൺസിന്റെ ലീഡുണ്ട്. നാലാം ദിനം ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി വേഗത്തിൽ വീഴ്ത്തി ജയത്തിലേക്ക് ബാറ്റേന്താനാകും ഇന്ത്യ ശ്രമിക്കുക. അതേസമയം 37 റൺസുമായി ക്രീസിൽ തുടരുന്ന സാം കുറാനിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ലീഡ് 250 ന് മുകളിൽ കടത്താനായാൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരിൽ സമ്മർദം വർധിപ്പിക്കാൻ ഇംഗ്ലണ്ടിനാകും

122 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറിയ ഇംഗ്ലണ്ട് പിന്നീടാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ജോ റൂട്ട് 48, ബെൻ സ്‌റ്റോക്‌സ് 30, ജോസ് ബട്‌ലർ 69ഉം റൺസെടുത്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇഷാന്ത് ശർമ രണ്ട് വിക്കറ്റും അശ്വിൻ, ബുമ്ര എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *