ഇതിലും തോൽക്കരുത്, മാനം കാക്കാനെങ്കിലും ജയിക്കണം; അഞ്ചാം ടെസ്റ്റ് ഇന്ന് മുതൽ

  • 47
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഇന്ന് മുതൽ. മൂന്ന് ടെസ്റ്റുകൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇംഗ്ലണ്ട് യാതൊരു സമ്മർദങ്ങളും കൂടാതെ ഇറങ്ങുമ്പോൾ മാനം കാക്കാനായി അവസാന ടെസ്റ്റ് വിജയിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ത്യ. ആരാധകരിൽ നിന്നും മുൻ നായകരിൽ നിന്നും അതിരൂക്ഷ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അഞ്ചാം ടെസ്റ്റിലെ ജയം കോച്ച് രവിശാസ്ത്രിക്കും നായകൻ കോഹ്ലിക്കും അത്യാവശ്യമാണ്

ബാറ്റ്‌സ്മാൻമാരുടെ ഫോമാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന. കോഹ്ലിയൊഴിച്ച് ഒരു ബാറ്റ്‌സ്മാൻ പോലും ഇംഗ്ലണ്ടിൽ സ്ഥിരത നേടിയിട്ടില്ല. ഓപണിംഗ് സ്ഥാനത്ത് മുരളി വിജയും കെ എൽ രാഹുലും പരാജയപ്പെട്ടതോടെ അഞ്ചാം ടെസ്റ്റിൽ പൃഥ്വി ഷായെ പരീക്ഷിച്ചേക്കുമെന്നാണ് കേൾക്കുന്നത്. തുടർച്ചയായി പരാജയപ്പെടുന്ന ഹാർദിക് പാണ്ഡ്യക്ക് പകരം ഹനുമാ വിഹാരിയെ ഇറക്കണമെന്നും ആവശ്യമുയരുന്നുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *