ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ; കുൽദീപിന് ആറ് വിക്കറ്റ്

Loading...
  • 322
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 269 റൺസ് വിജയലക്ഷ്യം. സ്പിന്നർമാർ മികവിനൊത്ത് ഉയർന്നപ്പോൾ മികച്ച ഫോമിൽ നിൽക്കുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻമാരെ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് ആറ് വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് 49.5 ഓവറിൽ 268 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് വിടുകയായിരുന്നു. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപണർമാരായ ജേസൺ റോയി, ബെയിർസ്‌റ്റോ എന്നിവർ ചേർന്ന് സ്‌കോർ 10 ഓവറിൽ 73 വരെ എത്തിച്ചു. പതിനൊന്നാം ഓവർ എറിയാനെത്തിയ കുൽദീപ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. 38 റൺസെടുത്ത റോയി പുറത്ത്. തന്റെ അടുത്ത ഓവറിൽ ബെയിർസ്‌റ്റോയെയും റൂട്ടിനെയും പുറത്താക്കി കുൽദീപ് ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി.

9 റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണ ഇംഗ്ലണ്ടിനെ മോർഗനും സ്‌റ്റോക്‌സും ചേർന്ന് കരകയറ്റുമ്പോൾ ചാഹൽ മോർഗനെ പുറത്താക്കി. 19 റൺസായിരുന്നു മോർഗന്റെ സമ്പാദ്യം. 51 പന്തിൽ 53 റൺസെടുത്ത ബട്‌ലറെ കുൽദീപ് പുറത്താക്കി. കൂറ്റനടികൾ ഉപേക്ഷിച്ച് പിടിച്ചുനിൽക്കാനായിരുന്നു ബെൻ സ്റ്റോക്‌സിന്റെ ശ്രമം. 103 പന്തിൽ 50 പന്തെടുത്ത സ്റ്റോക്‌സിനെയും കുൽദീപ് മടക്കുകയായിരുന്നു

മൊയിൻ അലി 24 റൺസെടുത്ത് പുറത്തായി റാഷിദ് 22ഉം പ്ലങ്കറ്റ് 10 റൺസുമെടുത്തു. ഉമേഷ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ യുസ് വേന്ദ്ര ചാഹൽ ഒരു വിക്കറ്റെടുത്തു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *