കുൽദീപിന് മുന്നിൽ ഇംഗ്ലണ്ട് കറങ്ങി വീഴുന്നു; ഒമ്പത് റൺസിനിടെ മൂന്ന് വിക്കറ്റുകൾ വീണു

Loading...
  • 149
    Shares

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് പതറുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ്.

മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപണർമാരായ ജേസൺ റോയിയും ബെയിർസ്‌റ്റോയും ചേർന്ന് പത്തോവറിൽ 73 റൺസ് വരെ എത്തിച്ചു. പതിനൊന്നാം ഓവറിലെ മൂന്നാം പന്തിൽ തന്നെ കുൽദീപ് യാദവ് റോയിയെ പുറത്താക്കുകയായിരുന്നു. 35 പന്തിൽ 38 റൺസായിരുന്നു റോയിയുടെ സമ്പാദ്യം

തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ബെയിർസ്‌റ്റോയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കി. 35 പന്തിൽ 38 റൺസാണ് അദ്ദേഹം എടുത്തത്. അതേ ഓവറിലെ അഞ്ചാം പന്തിൽ ജോ റൂട്ടിനെയും കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഇംഗ്ലണ്ട് 3ന് 82 റൺസ് എന്ന നിലയിലേക്ക് വീണു

നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. 8 റൺസുമായി മോർഗനും 2 റൺസുമായി ബെൻ സ്‌റ്റോക്‌സുമാണ് ക്രീസിൽ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *