തകർത്തടിച്ച് ഹിറ്റ്മാൻ; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം

Loading...
  • 1K
    Shares

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ടിന് ഇന്ത്യക്ക് മുന്നിൽ പിഴച്ചു. ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. എട്ട് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. രോഹിത് ശർമയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. രോഹിത് 137 റൺസുമായി പുറത്താകാതെ നിന്നു. 269 എന്ന വിജയലക്ഷ്യം ഇന്ത്യ 40.1 ഓവറില്‍ മറികടന്നു

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 268 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിൽ തുടക്കം മുതലെ ഇന്ത്യ ആക്രമിച്ചാണ് കളിച്ചത്. ധവാനായിരുന്നു ആദ്യ വെടിക്കെട്ടിന് തിരി കൊളുത്തിയത്. 27 പന്തിൽ 40 റൺസുമായി ധവാൻ മൊയിൻ അലിയുടെ പന്തിൽ പുറത്തായി. എട്ട് ഫോറുകൾ സഹിതമാണ് ധവാൻ 40 റൺസ് എടുത്തത്.

ധവാന് പിന്നാലെ ക്രീസിലെത്തിയ കോഹ്ലിക്കൊപ്പം രോഹിത് വെടിക്കെട്ട് തുടരുകയായിരുന്നു. തുടക്കത്തിൽ പതിഞ്ഞ താളത്തിലാണ് മുന്നേറിയതെങ്കിലും അർധ സെഞ്ച്വറി കടന്നതോടെ രോഹിത് തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് തിരിച്ചുവന്നു. 114 പന്തുകളിൽ നിന്നാണ് രോഹിത് 137 റൺസ് എടുത്തത്. 15 ഫോറുകളും നാല് പടുകൂറ്റൻ സിക്‌സറുകളും അദ്ദേഹം സ്വന്തമാക്കി.

സ്‌കോർ 226ൽ നിൽക്കെയാണ് കോഹ്ലി പുറത്താകുന്നത്. 82 പന്തിൽ 75 റൺസായിരുന്നു ഇന്ത്യൻ നായകന്റെ സമ്പാദ്യം. ഏഴ് ഫോറുകളും ഇതിനിടയിൽ അദ്ദേഹം കണ്ടെത്തി. കോഹ്ലി പുറത്തായതിന് ശേഷം ക്രീസിലെത്തിയ കെ എൽ രാഹുലുമൊത്ത് രോഹിത് വിജയം പൂർത്തിയാക്കി. രാഹുൽ 9 റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി മൊയിൻ അലിയും റാഷിദും ഓരോ വിക്കറ്റുകൾ വീതം നേടി

നേരത്തെ ടോസ് നേടിയ കോഹ്ലി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റുകൾ നേടിയ കുൽദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകർത്തത്്. പത്തോവറിൽ വെറും 25 റൺസ് മാത്രം വിട്ടു കൊടുത്താണ് കുൽദീപ് ആറ് വിക്കറ്റുകൾ പിഴുതത്. ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ചാഹൽ ഒരു വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ അരങ്ങേറിയ സിദ്ധാർഥ് കൗളിന് വിക്കറ്റൊന്നും നേടാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *