ജോ റൂട്ടിന് സെഞ്ച്വറി; രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് മുന്നിൽ കൂറ്റൻ സ്‌കോർ

Loading...
  • 157
    Shares

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് എടുത്തു. ജോ റൂട്ടിന്റെ സെഞ്ച്വറിയും ഇയാൻ മോർഗന്റെയും വില്ലിയുടെയും അർധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോർ നേടി കൊടുത്തത്.

ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ഇയാൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബാറ്റ്‌സ്മാൻമാരിൽ നിന്നുണ്ടായത്. ഓപണിംഗ് വിക്കറ്റിൽ തന്നെ 69 റൺസ് പിറന്നു. റോയി 40 റൺസും ബെയിർസ്‌റ്റോ 38 റൺസുമെടുത്ത് പുറത്തായി. ജോ റൂട്ട് 110 റൺസുമായി പുറത്താകാതെ നിന്നു. എട്ട് ഫോറും ഒരു സിക്‌സും അദ്ദേഹം കണ്ടെത്തി

ഇയാൻ മോർഗൻ 51 പന്തിൽ 53 റൺസ് എടുത്ത് പുറത്തായി. ആറ് വിക്കറ്റിന് 239 റൺസ് എന്ന നിലയിൽ നിന്ന ഇംഗ്ലണ്ടിനെ മോർഗനും വില്ലിയും ചേർന്നാണ് സ്‌കോർ 300 കടത്തിയത്. വില്ലി 50 റൺസെടുത്ത് പുറത്തായി. 31 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതമാണ് അദ്ദേഹം 50 റൺസ് എടുത്തത്.

ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് 3 വിക്കറ്റെടുത്തു. പക്ഷേ പത്തോവറിൽ 68 റൺസ് കുൽദീപ് വഴങ്ങി. ഹാർദിക് പാണ്ഡ്യ, ചാഹൽ, ഉമേഷ് യാദവ് എ്‌നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *