രണ്ടാം ഏകദിനത്തിൽ ടോസ് വിജയം ഇംഗ്ലണ്ടിന്; വിജയം ആവർത്തിക്കാൻ ഇന്ത്യ

  • 92
    Shares

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ലണ്ടനിൽ നടക്കും. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഇന്നത്തെ ജയം നിർണായകമാണ്. അതേസമയം ഇന്ന് വിജയം ആവർത്തിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 269 റൺസിന് പുറത്താക്കിയ ഇന്ത്യ 40.1 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. കുൽദീപ് യാദവിന്റെ ആറ് വിക്കറ്റ് പ്രകടനവും രോഹിത് ശർമയുടെ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് ജയം നേടി കൊടുത്തത്.

ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, സിദ്ധാർഥ് കൗൾ, കുൽദീപ് യാദവ്, ഉമേഷ് യാദവ്, യുസ് വേന്ദ്ര ചാഹൽ

ഇംഗ്ലണ്ട് ടീം: ജേസൺ റോയി, ജയിംസ് ബെയിർസ്‌റ്റോ, ജോ റൂട്ട്, ഇയാൻ മോർഗൻ, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്‌ലർ, മൊയിൻ അലി, ഡേവിഡ് വില്ലി, റാഷിദ്, പ്ലങ്കറ്റ്, വുഡ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *