സായിപ്പിന് മുന്നിൽ ഇന്ത്യ വീണ്ടും കവാത്ത് മറന്നു; 107ന് എല്ലാവരും പുറത്ത്

  • 84
    Shares

ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിംഗ് നിര തകർന്നടിഞ്ഞു. രണ്ടാം ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 35.2 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. മഴയെ തുടർന്ന് ആദ്യ ദിവസത്തെ കളി നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിനത്തിലും മഴ വില്ലനായപ്പോൾ വളരെ വൈകിയാണ് മത്സരം ആരംഭിച്ചത്.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴയെ തുടർന്ന് മത്സരം മൂന്ന് തവണ തടസ്സപ്പെട്ടു. ഓരോ ഇടവേളകളിലും ഇന്ത്യയുടെ വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. സ്‌കോർ ബോർഡ് തുറക്കുന്നതിന് മുമ്പ് തന്നെ വിക്കറ്റ് വീണതിന്റെ ആഘാതത്തിൽ നിന്നും ഇന്ത്യക്ക് പിന്നീടൊരിക്കലും കരകയറാൻ സാധിച്ചില്ല.

15 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. മുരളി വിജയ് പൂജ്യത്തിനും കെ എൽ രാഹുൽ 8 റൺസിനും പുറത്തായി. ചേതേശ്വർ പൂജാര ഒരു റൺസെടുത്ത് നിൽക്കെ റൺ ഔട്ടായി മടങ്ങി. നായകൻ വിരാട് കോഹ്ലി പിടിച്ചു നിൽക്കുമെന്ന പ്രതീക്ഷ ഉയർത്തിയെങ്കിലും 24 റൺസിൽ വീണു. ഇതോടെ ഇന്ത്യ നാലിന് 49 റൺസ് എന്ന നിലയിലേക്ക് വീണു

കോഹ്ലിക്ക് പിന്നാലെ എത്തിയ ഹാർദിക് പാണ്ഡ്യക്കും പിടിച്ചുനിൽക്കാനായില്ല. 11 റൺസെടുത്ത ഹാർദിക് പോയതിന് പിന്നാലെ ഒരു റൺസുമായി കാർത്തിക്കും മടങ്ങി. അജിങ്ക്യ രഹാനെ 18 റൺസെടുത്തു. വാലറ്റത്ത് അശ്വിൻ നടത്തിയ ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ കുറച്ചെങ്കിലും തുണച്ചത്.

അശ്വിൻ 29 റൺസെടുത്ത് ഒമ്പതാമനായാണ് പുറത്തായത്. കുൽദീപും ഇഷാന്ത് ശർമയും പൂജ്യത്തിന് പുറത്തായി. മുഹമ്മദ് ഷമി 3 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റെടുത്ത ജയിംസ് ആൻഡേഴ്‌സണാണ് ഇന്ത്യയെ തകർത്തത്. വോക്‌സ് രണ്ടും ബ്രോഡ്, കുറാൻ എ്ന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *