ഇംഗ്ലണ്ട് പടുകൂറ്റന്‍ സ്‌കോറിലേക്ക്; ലോര്‍ഡ്‌സില്‍ ഇന്ത്യ വിയര്‍ക്കുന്നു

  • 78
    Shares

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ഒന്നാമിന്നിംഗ്‌സ് ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ഇംഗ്ലണ്ടിന് 250 റണ്‍സിന്റെ ലീഡുണ്ട്. സെഞ്ച്വറി നേടിയ ക്രിസ്റ്റിയന്‍ വോക്‌സും കറനുമാണ് ക്രീസില്‍ നില്‍ക്കുന്നത്. രണ്ട് ദിവസം ബാക്കി നില്‍ക്കെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകരുന്നതാണ് ലോര്‍ഡ്‌സില്‍ കാണാനാകുന്നത്

മൂന്നാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. 32 റണ്‍സ് എടുക്കുന്നതിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീണു. 89 റണ്‍സിനിടെ നാല് വിക്കറ്റും 131ല്‍ അഞ്ചാം വിക്കറ്റും വീണപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷ ജനിപ്പിച്ചതാണ്. എന്നാല്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയിര്‍‌സ്റ്റോയും വോക്‌സും ചേര്‍ന്ന് ഇന്ത്യന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തി.

ബെയിര്‍‌സ്റ്റോ 144 പന്തില്‍ 12 ഫോറുകള്‍ സഹിതം 93 റണ്‍സെടുത്ത് പുറത്തായി. അദ്ദേഹത്തിന് ശേഷം വന്ന ബെന്‍സ്റ്റോക്‌സ് 24 റണ്‍സിന് വീണു. പിന്നാലെ എത്തിയ കറനുമൊത്ത് വോക്‌സ് കൂടുതല്‍ പരുക്കുകള്‍ ഏല്‍പ്പിക്കാതെ മൂന്നാം ദിനം കളി അവസാനിപ്പിക്കുകയായിരുന്നു. 159 പന്തില്‍ 18 ഫോറുകള്‍ സഹിതമാണ് വോക്‌സ് 120 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നത്. കറന്‍ 24 പന്തില്‍ 22 റണ്‍സ് എടുത്തിട്ടുണ്ട്. നേരത്തെ അലിസ്റ്റര്‍ കുക്ക്(21), ജോ റൂട്ട്(19), ജെന്നിംഗ്‌സ്(11), പോപ്(28) എന്നിവര്‍ പുറത്തായിരുന്നു

ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യ 2 വിക്കറ്റും ഇഷാന്ത് ശര്‍മ ഒരു വിക്കറ്റുമെടുത്തു. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും അശ്വിനും വിക്കറ്റുകളൊന്നും നേടാനായില്ല

ADVT ASHNAD


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *