അമ്പേ പരാജയപ്പെട്ട് ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്‌സ് തോൽവി

  • 102
    Shares

ഇംഗ്ലണ്ടിൽ മുട്ടു വിറച്ച് ടീം ഇന്ത്യ. കടലാസിലെ പുലികൾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പൂർണപരാജയം ഏറ്റുവാങ്ങി. ഇന്നിംഗ്‌സിനും 159 റൺസിന്റെയും നാണംകെട്ട തോൽവിയാണ് വിരാട് കോഹ്ലിയും സംഘവും ഏറ്റുവാങ്ങിയത്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 130 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു

നാലാം ദിനമായ ഞായറാഴ്ച ഏഴ് വിക്കറ്റിന് 396 റൺസ് എന്ന നിലയിൽ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തതോടെ ടെസ്റ്റിൽ ഫലമുണ്ടാകുമെന്ന് ഉറപ്പായിരുന്നു. 289 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. നാലാം ദിനം രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് സ്‌കോർ ബോർഡ് തുറക്കും മുമ്പേ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ബാറ്റ്‌സ്മാൻമാർ വന്നതും പോയതും വളരെ പെട്ടെന്നായിരുന്നു

33 റൺസെടുത്ത അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. വിരാട് കോഹ്ലി 17ഉം ഹാർദിക് പാണ്ഡ്യ 26ഉം റൺസെടുത്തു. മുരളി വിജയ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി എന്നിവർ പൂജ്യത്തിന് പുറത്തായി. കെ എൽ രാഹുൽ(10), പൂജാര(17), രഹാനെ(13), ഇഷാന്ത് ശർമ(2) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാൻമാരുടെ സ്‌കോറുകൾ

ഇംഗ്ലണ്ടിനായി ആൻഡേഴ്‌സണും ബ്രോഡും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. വോക്‌സ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ 137 റൺസെടുത്ത വോക്‌സിന്റെ മികവിലാണ് ഇംഗ്ലണ്ട് 396 റൺസ് എടുത്തത്. ബെയിർസ്‌റ്റോ 93 റൺസെടുത്തു. കറൻ 40 റൺസെടുത്തു. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 107 റൺസാണ് എടുത്തത്.

ADVT ASHNAD


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *