നിർണായക രണ്ട് മാറ്റങ്ങളുമായി ടീം ഇന്ത്യ; ബാറ്റിംഗ് ലൈനപ്പിലും മാറ്റം വരും

  • 112
    Shares

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ലോർഡ്‌സിൽ ഇന്ന് ആരംഭിക്കുമ്പോൾ ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. പ്ലേയിംഗ് ഇലവൻ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആദ്യ ടെസ്റ്റിൽ നിന്നും വ്യത്യസ്തമായി രണ്ട് മാറ്റങ്ങൾ ഇന്ത്യൻ ടീമിലുണ്ടാകുമെന്നാണ് അറിയുന്നത്.

ഓപണിംഗ് സ്ഥാനത്ത് നിന്ന് ശിഖർ ധവാൻ തെറിച്ചേക്കാനാണ് സാധ്യത. കൂടാതെ ചേതേശ്വർ പൂജാര ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. ധവാൻ പുറത്തുപോകുകയാണെങ്കിൽ കെ എൽ രാഹുൽ മുരളി വിജയ്‌ക്കൊപ്പം ഓപൺ ചെയ്യും. മൂന്നാമനായി ആകും പൂജാര ഇറങ്ങുക. ഇതിന് പിന്നാലെ കോഹ്ലിയും രഹാനെയും ഇറങ്ങും

അശ്വിൻ പ്ലേയിംഗ് ഇലവനിലുണ്ടാകും. രണ്ടാം സ്പിന്നറെ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. കുൽദീപ് യാദവിനൊപ്പം രവീന്ദ്ര ജഡേജയെയും പരിഗണിക്കുന്നുണ്ട്. ജഡേജക്കാണ് കൂടുതൽ സാധ്യതയെന്നറിയുന്നു. പേസ്ബൗളർമാരിൽ മാറ്റങ്ങളുണ്ടാകില്ല

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *