ഇന്ത്യക്ക് തകർച്ചയോടെ തുടക്കം; സ്‌കോർ ബോർഡ് തുറക്കും മുമ്പേ വിക്കറ്റ് വീണു

  • 43
    Shares

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. സ്‌കോർ ബോർഡ് തുറക്കും മുമ്പേ മുരളി വിജയ് പുറത്തായി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ടാം ദിനമാണ് മത്സരം ആരംഭിക്കാനായത്. ആദ്യ ദിനം മഴയെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു

ധവാനെ പുറത്തിരുത്തി ചേതേശ്വർ പൂജാരയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുൽദീപ് യാദവും ടീമിലുണ്ട്. മുരളി വിജയ്‌ക്കൊപ്പം കെ എൽ രാഹുൽ ആണ് ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. നിലവിൽ രാഹുലും പൂജാരയുമാണ് ക്രീസിൽ

ആൻഡേഴ്‌സണാണ് മുരളി വിജയ് യുടെ വിക്കറ്റ് എടുത്തത്. ആദ്യ ടെസ്റ്റ് പരാജയപ്പെട്ട ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലെ വിജയം നിർണായകമാണ്. ഒരു ദിവസം കളി നഷ്ടപ്പെട്ട സാഹചര്യത്തിൽ ടെസ്റ്റിൽ ഫലമുണ്ടാകുമോയെന്ന കാര്യവും സംശയത്തിലാണ്. രണ്ടോവർ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ റൺസ് ഒന്നും എടുത്തിട്ടില്ല.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *